Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Level

റാ​ന്നി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; മി​ന്ന​ൽ​പ്ര​ള​യ മു​ന്ന​റി​യി​പ്പ്, പ​മ്പാ ന​ദി​യി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ റാ​ന്നി മേ​ഖ​ല​യി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. റാ​ന്നി​യി​ൽ വീ​ണ്ടും വെ​ള്ളം​ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും റാ​ന്നി സി​ഐ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​തി​നി​ടെ, പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ജാ​ഗ്ര​താ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി. ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പ​യാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ​ക്ക് മി​ന്ന​ൽ​പ്ര​ള​യ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത​മ​ഴ​യ്ക്ക് പി​ന്നാ​ലെ റാ​ന്നി ടൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. വ്യാ​പാ​രി​ക​ൾ​ക്ക​ട​ക്കം വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​മാ​യി. ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് പ​ല​മേ​ഖ​ല​ക​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

Kerala

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

കു​മ​ളി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണു ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി​യ​ത്.

വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തു​മാ​ണു ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ സം​ഭ​ര​ണ​ശേ​ഷി 142 അ​ടി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജ​ല​നി​ര​പ്പ് 140ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ല. 24നു ​ജ​ല​നി​ര​പ്പ് 138.65 അ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തു പു​ന​രാ​രം​ഭി​ച്ചു. സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി വെ​ള്ള​മാ​ണ് 24നു ​തു​റ​ന്നു​വി​ട്ട​ത്. ജ​ല​നി​ര​പ്പ് 136ൽ ​എ​ത്തി​യ​പ്പോ​ൾ ആ​ദ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും 138ൽ ​ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up